പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ പ്രതി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

കൂട്ടുപുഴയില്‍ എം.ഡി.എം.എയുമായി തളിപ്പറമ്പ് സ്വദേശി യുവാവ് പിടിയില്‍






ഇരിട്ടി : കൂട്ടുപുഴയില്‍ 53 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്ബ് സ്വദേശി എം.പി. മന്‍സൂറാ(36)ണ് പിടിയിലായത്.
കണ്ണൂര്‍ എസ്.പിയുടെ ലഹരി വിരുദ്ധ സ്‌കോഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് സംഭവം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ പ്രതി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.