ദോഹ: ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവർത്തകനാണ്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ് (50) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
പിതാവ്: ഹസ്സൻ, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കൾ: മുഹമ്മദ് അജ്സൽ, സന നഹ് ല, സഹ് ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.