കേളകം ബിവറേജസിലെ മോഷണം; പ്രതികൾ അറസ്റ്റിൽ
കേളകം ബിവറേജ് ഔട്ട്ലെറ്റിലെ മോഷണ കേസിലെ പ്രതികളെ പിടികൂടി. തിരുവോണപ്പുറം കോളനി സ്വദേശികളായ പ്രഷിത്ത്, രഞ്ജിത്ത്,രാജേഷ് എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുൻപ് കേളകം ബിവറേജസിൽ 23 മദ്യക്കുപ്പികൾ മോഷണം പോവുകയും അതിൽ 17 മദ്യക്കുപ്പികൾ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഒരു പ്രതിയെ കരിക്കോട്ടക്കരിയിൽ നിന്നും മറ്റു രണ്ടു പേരെ പേരാവൂരിൽ നിന്നും ആണ് പോലീസ് പിടികൂടിയത്. കേളകം എസ് എച്ച് ഒ ശ്രീജേഷ്, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ,രമേശൻ, എ.എസ്.ഐ സുനിൽ വളയങ്ങാടൻ, സിവിൽ പോലീസ് ഓഫീസർ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്പ്രതികളെ പിടികൂടിയത്.