വാണിജ്യ സിലിണ്ടറിനുള്ള വില വര്‍ധിച്ചു; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

വാണിജ്യ സിലിണ്ടറിനുള്ള വില വര്‍ധിച്ചു; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല


രാജ്യത്തെ പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് 39 രൂപയാണ്. ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. കൗച്ചിയിലെ 19 കിലോ സിലണ്ടറിന്റെ പുതിയ വില 1701 രൂപയായി . ഇന്നുമുതല്‍ പുതിയ വില നിലവില്‍ വരും.
വില കൂട്ടിയതിന് പിന്നാലെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍രെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ 14 കിലോ ഗ്രാം ഗാര്‍ഹിക പാചകവാതകത്തിന് 803 രൂപയാണ്.

ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 രൂപ വര്‍ധിപ്പിച്ചത്.