പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം ഒഴിവാക്കണം :സണ്ണി ജോസഫ് എംഎൽഎ

പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം ഒഴിവാക്കണം :സണ്ണി ജോസഫ് എംഎൽഎ 

ഇരിട്ടി : പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം ഒഴിവാക്കണമെന്ന്  സണ്ണി ജോസഫ് എംഎൽഎ  പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് കേരളസർക്കാറിന് എളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നമാണ്.  ജനവാസ മേഖലകളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ മാപ്പ് അന്തിമ റിപ്പോർട്ട് ആയി കേരള ബയോ ഡൈവോസിറ്റി ബോർഡ് വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുവാനുള്ള നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്.