കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവനന്ദ.
ഇന്നലെയാണ് ഇരുവിദ്യാർത്ഥികളെയും കാണാതായത്.മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.