ജ്യൂസിൽ മനുഷ്യ മൂത്രം കലർത്തി വിൽപ്പന ; ജ്യൂസ് ഷോപ്പ് ഉടമയേയും, സഹായിയെയും പോലീസ് പിടികൂടി


ജ്യൂസിൽ മനുഷ്യ മൂത്രം കലർത്തി വിൽപ്പന ; ജ്യൂസ് ഷോപ്പ് ഉടമയേയും, സഹായിയെയും പോലീസ് പിടികൂടി



ജ്യൂസിൽ മനുഷ്യ മൂത്രം കലർത്തി വിൽപ്പന നടത്തിയ ജ്യൂസ് ഷോപ്പ് ഉടമയേയും, സഹായിയെയും പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ ഇന്ദ്രാപുരി മേഖലയിലാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് 'ഖുഷി ജ്യൂസ് കോര്‍ണര്‍' എന്ന സ്ഥാപനം നടത്തുന്ന ആമിര്‍ ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായ 15 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പരിശോനയിൽ കടയിൽ നിന്നും മുത്രം കണ്ടെത്തി.

അടുത്തിടെ നാട്ടുകാരെത്തി ജ്യൂസ് ഷോപ്പ് ഉടമയെ മർദ്ദിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ജ്യൂസിലെ രുചിക്ക് മാറ്റമുണ്ടായില്ല. വീണ്ടും നാട്ടുകാർ പോലീസിനെ സമീപിച്ചതോടെ പോലീസ് കടയിലെത്തി പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു.

കടയിൽ മൂത്രം നിറച്ച ഒരു പ്ലാസ്റ്റ് കാൻ പോലീസ് കണ്ടെത്തി. ഒരു ലിറ്ററോളം മനുഷ്യ മൂത്രമാണ് കാനിലുണ്ടായിരുന്നത്. എന്തിനാണ് മനുഷ്യ മൂത്രം സൂക്ഷിച്ചതെന്ന ചോദ്യത്തിന് കടയുടമ കൃത്യമായ ഉത്തരം നൽകിയില്ല. ഇതോടെ കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.