കൽപറ്റ: നഗരസഭ പരിധിയിൽ പെട്ട പെരുന്തട്ടയില്‍ കണ്ടെത്തിയ പുലി ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഒരു പശുവിനെ കൊല്ലുകയും മറ്റൊരു പശുവിനെ ആക്രമിക്കുകയും ചെയ്തിരുന്നു. പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പാറക്കുമുകളിൽ പുലിയെ കണ്ടെത്തിയിരുന്നു. വൈകീട്ട് അഞ്ചരമുതൽ ഒരുമണിക്കൂറോളം പെരുന്തട്ട ജി.എൽ.പി സ്കൂളിനു സമീപത്തെ ഏഴരക്കുന്നിൽ പാറപ്പുറത്താണ് നാട്ടുകാർ പുലിയെ കണ്ടത്. പുലിയെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ ഒരു ലൈവ് കാമറ ഉൾെപ്പടെ പ്രദേശത്ത് മൂന്നുകാമറകളും സ്ഥാപിച്ചു. സൗത്ത് ഡി.എഫ്.എ അജിത് കെ. രാമനൻ, മേപ്പാടി റേഞ്ച് ഓഫിസര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഞായറാഴ്ച പ്രദേശത്ത് പരിശോധന നടത്തി.
കൽപ്പറ്റയിൽ കണ്ടെത്തിയ പുലി ജീവന് ഭീഷണിയാകുന്നു; വനംവകുപ്പ് കൂട് സ്ഥാപിച്ചു
കൽപ്പറ്റയിൽ കണ്ടെത്തിയ പുലി ജീവന് ഭീഷണിയാകുന്നു; വനംവകുപ്പ് കൂട് സ്ഥാപിച്ചു