കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

  • കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. കണ്ണൂർ മയ്യില്‍ അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഇന്നലെ (ഞായർ) താമസസ്ഥലത്ത് മരിച്ചത്. റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്നു. 30 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ബുഷ്‌റ. മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.