കൂ​ടു​ത​ൽ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ്

രാ​ജ്യ​ത്ത് ആ​ഴ്ച​യി​ൽ അ​ഞ്ച് പേ​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ടു​ന്നു; ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്ത്


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ഴ്ച​യി​ൽ അ​ഞ്ച് പേ​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന് ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ (എ​ൻ​സി​ആ​ർ​ബി) റി​പ്പോ​ർ​ട്ട്.

2017നും 2022​നു​മി​ട​യി​ൽ 1551 പേ​ർ ബ​ലാ​ത്സം​ഗ​ത്തി​നോ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നോ ഇ​ര​യാ​യി മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ശ​രാ​ശ​രി 250തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന ക​ണ​ക്കി​ൽ കൂ​ടു​ത​ൽ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ്. ആ​റു​വ​ർ​ഷ​ത്തി​നി​ടെ 280 കേ​സു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ 207 കേ​സു​ക​ളും ആ​സാ​മി​ൽ 205 കേ​സു​ക​ളും രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ 308 കേ​സു​ക​ളി​ൽ 65 ശ​ത​മാ​നം കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് കു​റ്റാ​രോ​പി​ത​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.