പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 2 പേർ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം
പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്.