തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; വൈകിട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും. നവംബർ രണ്ടാം വാരത്തോടുകൂടി തെരഞ്ഞെടുപ്പ് ആരംഭിക്കാനാണ് സാധ്യത.
മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി ഈ വർഷം നവംബർ 26നും ജാർഖണ്ഡ് നിയമസഭയുടെ നിലവിലെ കാലാവധി അടുത്ത വർഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്.