വിറ്റഴിഞ്ഞത് 71 ലക്ഷം ടിക്കറ്റുകൾ, ഒരേയൊരു ഭാഗ്യശാലി, 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ
@ameen white
മാനന്തവാടി : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. വയനാട് ജില്ലയിൽ ആണോ അതോ, ഇവിടെ നിന്നും മറ്റാരെങ്കിലും എടുത്ത് വിറ്റ ടിക്കറ്റിനാണോ ഒന്നാം സമ്മാനം എന്നത് കാത്തിരുന്നത് അറിയേണ്ടിയിരിക്കുന്നു.