ജമ്മു കശ്മീരിൽ
 രാഷ്ട്രപതി ഭരണം പിൻവലിച്ചു

ജമ്മു കശ്മീരിൽ
 രാഷ്ട്രപതി ഭരണം പിൻവലിച്ചു



ന്യൂഡൽഹി
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ ആ​ദ്യ സര്ക്കാരിന് അധികാരമേറാൻ വഴിയൊരുക്കി രാഷ്ട്രപതി ഭരണം പിൻവലിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്മു വിജ്ഞാപനത്തിൽ ഒപ്പിട്ടു. 2019ൽ മോദിസര്ക്കാര് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനെ തുടര്ന്നാണ് രാഷ്ട്രപതിഭരണം ഏര്പ്പെടുത്തിയത്.

കേന്ദ്രഭരണപ്രദേശമായതിനുശേഷമുള്ള ആ​ദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്, കോൺ​ഗ്രസ് സഖ്യമാണ് വിജയിച്ചത്. നാഷണൽ കോൺഫറൻസ് നേതാവ് ഒമര് അബ്ദുള്ളയുടെ നേതൃത്വത്തിൽ സര്ക്കാര് രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള വിജ്ഞാപനം ഇറങ്ങിയത്.