മനസ്സിനെ പൊള്ളിക്കുന്ന തണുപ്പ് നാലിന് തിയേറ്ററിലേക്ക്

മനസ്സിനെ പൊള്ളിക്കുന്ന തണുപ്പ് നാലിന്  തിയേറ്ററിലേക്ക് 



@ameen 



ഇരിട്ടി : പതിനാലാമത്‌ ദാദാസാഹിബ് ഫാൽക്കെ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്‌കാരമടക്കം പ്രദശിപ്പിച്ച മേളകളിലെല്ലാം പുരസ്‌കാരങ്ങൾ നേടിയ തണുപ്പ് ഈ മാസം 4 ന് തിയേറ്ററുകളിൽ എത്തുന്നു.  ഇരിട്ടി സ്വദേശി രാഗേഷ് നാരായണൻ  രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച തണുപ്പിൽ തൊണ്ണൂറ് ശതമാനം പേരും ഇരിട്ടി യുടെയും പ്രാന്ത പ്രദേശങ്ങളിലും ഉള്ളവരാണ് . തണുപ്പെന്നാണ് സിനിമയുടെ പേരെങ്കിലും ഈ സിനിമ മനസിനെ പൊള്ളിപ്പിക്കുന്ന അനുഭവം പ്രേക്ഷകരിൽ സൃഷ്ടിക്കുമെന്ന് ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പറയുന്നു