ക്രൈസ്തവർ ദൈവമായി ആരാധിക്കുന്ന യേശു ക്രിസ്തുവിനെ അപമാനിച്ചതിൽ ഒറ്റയാൾ പ്രതിഷേധം
ഇരിട്ടി: ക്രൈസ്തവർ ദൈവമായി ആരാധിക്കുന്ന യേശു ക്രിസ്തുവിനെ അപമാനിച്ചതിൽ ഇരിട്ടിയിൽ ഒറ്റയാൾ പ്രതിഷേധം. ഇരിട്ടി സ്വദേശി തോമസ് അറക്കലാണ് ഇരിട്ടി ടൗണിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത് . കാസർകോട്ടെ അബ്ദുൾ ഖാദർ പുതിയങ്ങാടി എന്നയാൾ സോഷ്യൽ മീഡിയയിലൂടെ യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും ചീത്തവിളിച്ചു് അപമാനിച്ചതായും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് തോമസ് അറക്കൽ ഇരിട്ടിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത് . ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കു വരെ പ്രതിഷേധം രേഖപ്പെടുത്തുന്ന ബാനറുമായി നടന്നു പ്രതിഷേധിക്കുകയും തുടർന്ന് ഇരിട്ടി ടൗണിൽ പ്രസംഗിക്കുകയും ചെയ്തു .