പാറക്കണ്ടം മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ഇരിട്ടി:നവീകരിച്ച പാറക്കണ്ടം നജാത്തു സിബിയാൻ മദ്രസ്സകെട്ടിടോൽഘാടനം സയ്യിദ് ശിഹാബുദ്ദിൻ അൽ ബുഖാരി കടലുണ്ടി നിർവ്വഹിച്ചു. ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി. അലി അധ്യക്ഷനായി. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് വി.വി. വിനോദ്, പഞ്ചായത്ത് അംഗം കെ.വി. റഷീദ്, നാരായണൻ, ബഷീർ ഹാജി, റഫീക്ക് ഹാജി, ഷരീഫ് ഹാജി, എം.കെ. കുഞ്ഞാലി, പി.പി. സക്കറിയ, ഇബ്രാഹിം സഖാഫി, അബ്ദുൾ കരിം, അലിഹാജി നല്ലൂർ, മുസക്കുട്ടി ഹാജി, സി.ആബൂട്ടി, പി പി. മുസ്ഥഫ, മഹല്ല് സെക്രട്ടറി ഹുസൈൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മുഅല്ലിം -മുത്തഅല്ലിം സംഗമം എസ്.ജെ. എം ജില്ലാ വൈസ് പ്രസിഡണ്ട് ഗഫൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ബുർദ്ദ മജ്ലിസും നടന്നു