നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി; മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ജയിലിൽ എത്തിച്ചത് കനത്ത സുരക്ഷയിൽ

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി; മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ജയിലിൽ എത്തിച്ചത് കനത്ത സുരക്ഷയിൽ

കണ്ണൂര്‍: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കനത്ത പൊലീസ് സുരക്ഷയോടെയാണ് ഇന്നലെ രാത്രി ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

അതേസമയം, പി പി ദിവ്യ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.