മഞ്ചേരി എൻഎസ്എസ് കോളേജ് തിരിച്ചുപിടിച്ച് എസ്എഫ്ഐ
മലപ്പുറം> മഞ്ചേരി എൻഎസ്എസ് കോളേജിൽ കെഎസ് യു- എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. 51ൽ 30 സീറ്റും പിടിച്ചാണ് എസ്എഫ്ഐ വിജയം കരസ്ഥമാക്കിയത്.
നേരത്തെ എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു. യുഡിഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സൂക്ഷ്മപരിശോധനയിൽ തള്ളിയ 30 പത്രിക തിരിച്ചെടുക്കാൻ നിർദേശം നൽകിയതോടെ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു