ഇരിട്ടി: ജനാധിപത്യ മതേതര വിശ്വാസികള്‍ തിരഞ്ഞെടുത്ത പിണറായി സർക്കാറിന്റെ പോലീസ് ആര്‍.എസ്.എസിന്‍റെ വര്‍ഗീയവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്. എസ്.ഡി.പി.ഐ ജനജാഗ്രതാ കാംപയിന്റെ ഭാഗമായി പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ നയിക്കുന്ന വാഹനജാഥയുടെ ആദ്യ ദിവസം വളളിത്തോടില്‍ നടന്ന സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൽസൻ തില്ലങ്കേരിയുമായുള്ള ബന്ധമുൾപ്പടെയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ പിണറായി ഗവൺമെന്റ് സ്വീകരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള സമീപനങ്ങളും, ആഭ്യന്തരവകുപ്പിന്റെ പക്ഷപാതിത്വവും ജനങ്ങൾ തിരിച്ചറിയണമെന്നും, ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്‍മെന്റ് ജനവഞ്ചന ചെയ്യുമ്പോള്‍ ജനകീയ പ്രതിഷേധങ്ങള്‍ തീര്‍ക്കാന്‍ പൊതുജനം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ, സെക്രട്ടറി നാലകത്ത് റിയാസ്, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് നടുവനാട്,ഫയാസ് പുന്നാട്, ജോ:സെക്രട്ടറിമാരായ എ.കെ അബ്ദുല്‍ ഖാദര്‍, ഷമീര്‍ മുരിങ്ങോടി, ട്രഷറര്‍ ഷംസു പാനേരി, ഇരിട്ടി മുനിസിപ്പില്‍ സെക്രട്ടറി എന്‍.സി ഫിറോസ് എന്നിവർ സംബന്ധിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ച പത്തൊമ്പതാംമൈലിൽ നിന്ന് ആരംഭിക്കുന്ന വാഹനജാഥ ഇരിട്ടിയിൽ സമാപിക്കും.
പിണറായിയുടെ പോലീസ് ആര്‍.എസ്.എസിന്‍റെ വര്‍ഗീയവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നു; ബഷീര്‍ കണ്ണാടിപ്പറമ്പ്
പിണറായിയുടെ പോലീസ് ആര്‍.എസ്.എസിന്‍റെ വര്‍ഗീയവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നു; ബഷീര്‍ കണ്ണാടിപ്പറമ്പ്