പേരാവൂർ വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ

പേരാവൂർ വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ










പേരാവൂർ : വായന്നൂർ സ്‌കൂൾ ഭാഗത്ത്
റോഡിലൂടെ നടന്നു പോകുകയായിരുന്ന ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു.വ്യാഴാഴ്‌ച രാത്രി എട്ടോടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി കുറുനരി ആളുകളെ ആക്രമിച്ചത്. രാജൻ ദേവികൃപ, രാജൻ, കെ. ജിനേഷ്, രമേശൻ കുന്നിൻപുറത്ത്, ജിഷ ഞാലിൽ, ജയേഷ് കോമത്ത് എന്നിവർക്കാണ് മുഖത്തും കാലിനും കടിയേറ്റത്. നാല് പേരെ പേരാവൂർ താലൂക്ക് ആസ്‌പത്രിയിലും രണ്ട് പേരെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് കുറുനരിക്കായി രാത്രി വൈകിയും തിരച്ചിൽ നടത്തുന്നുണ്ട്. പഞ്ചായത്ത് നേതൃത്വത്തിൽ ഉച്ചഭാഷണിയിൽ അനൗൺസ് നടത്തി നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശവും നൽകി.