പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

നെടുംപൊയിൽ: പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം. റോഡ് നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായി പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ബാവലി- തലശ്ശേരി അന്തർ സംസ്ഥാനപാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുകയും വലിയ പാറക്കല്ലുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ച കമ്പിക്കെട്ട് തലയിൽ വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് റോഡ് പുനർനിർമാണം തടസ്സപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെ പ്രദേശത്തു നിന്നും മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് മോഷണം നടന്നത്. ജനറേറ്റർ, ലൈറ്റ്, മറ്റ് നിർമ്മാണ ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്