എനിക്ക് ഒന്നും മറയ്ക്കാനില്ല; കേരളത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധം; മറുപടി കത്തുമായി മുഖ്യമന്ത്രി


എനിക്ക് ഒന്നും മറയ്ക്കാനില്ല; കേരളത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധം; മറുപടി കത്തുമായി മുഖ്യമന്ത്രി


മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഒന്നും മറയ്ക്കാനില്ല. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയില്‍ പ്രതിഷേധം അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്’ എന്നായിരുന്നു ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തെ സംബന്ധിച്ച വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം.
സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.