ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി



ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ത​ളി​പ്പ​റ​മ്പ് പൂ​ക്കോ​ത്ത് തെ​രു സ്വ​ദേ​ശി ആ​ര്യ​നെ(14)​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ച്ചു. വൈ​കി​ട്ട് നാ​ലി​നാ​ണ് വി​ദ്യാ​ർ​ഥി സ്‌​കൂ​ള്‍ വി​ട്ട് തി​രി​കെ വീ​ട്ടി​ല്‍ വ​രേ​ണ്ട​ത്. കു​ട്ടി വൈ​കു​ന്ന​ത് ക​ണ്ട് സ​ഹ​പാ​ഠി​ക​ളോ​ടും മ​റ്റും അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി നൽകുകയായിരുന്നു. അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് കു​ട്ടി കൂ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ആ​ര്യ​ന്‍ അ​വി​ടെ എ​ത്തി​യി​ട്ടി​ല്ല. സ്‌​കൂ​ളി​ല്‍ നി​ന്ന് അ​ച്ഛ​നേ​യും അ​മ്മ​യേ​യും വി​ളി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ കു​ട്ടി വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നെ​ന്ന് കൂ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു. സ്‌​കൂ​ള്‍ യൂ​ണി​ഫോം ആ​ണ് വേ​ഷം. കൈ​യ്യി​ല്‍ സ്‌​കൂ​ള്‍ ബാ​ഗു​മു​ണ്ട്. കു​ട്ടി​യെ ക​ണ്ടു​കി​ട്ടു​ന്ന​വ​ര്‍ 8594020730 എ​ന്ന ന​മ്പ​റി​ലോ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ബ​ന്ധ​പ്പെ​ട​ണം