വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് പി വി അൻവർ: കണിച്ചുകുളങ്ങരയിലെ വീട്ടിൽ കൂടിക്കാഴ്ച

വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് പി വി അൻവർ: കണിച്ചുകുളങ്ങരയിലെ വീട്ടിൽ കൂടിക്കാഴ്ച



എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് പിവി അൻവർ എംഎൽഎ. കണിച്ചുകുളങ്ങരയിലാണ് കൂടിക്കാഴ്ചയ്ക്കായി പിവി അൻവർ എത്തിയത്. വീട്ടിലെത്തിയ അൻവർ വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ചു. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

എഡിജിപി അജിത് കുമാറിനെതിരെ വലിയ ബന്ധം പുലർത്തുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. കൂടാതെ സർക്കാരിനെ പിണക്കാത്ത രീതിയലുള്ള നിലപാട് ആണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഇതിനിടെയാണ് സർക്കാരിനെതിരെ ആരോപണങ്ങൾ തുടരുന്ന അൻവർ കൂടിക്കാഴ്ചയ്ക്കായി എത്തിയിരിക്കുന്നത്. ആദ്യം എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയുമായിരുന്നു അൻവറിന്റെ വിമർശനങ്ങൾ. പിന്നീട് ആരോപണങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരയെും സിപിഐഎമ്മിനെതിരെയും അൻവർ രംഗത്തെത്തിയിരുന്നു.


ആലപ്പുഴയിൽ അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ ഘടക രൂപീകരണുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കമ്മിറ്റി രൂപീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അൻവർ ആലപ്പുഴയിൽ എത്തുന്നത്. നേരത്തെ കോഴിക്കോടും മലപ്പുറത്തും പൊതു സമ്മേളനം വിളിച്ച് ചേർത്തായിരുന്നു സർക്കാരിനെ സിപിഐഎമ്മിനെയും വിമർശിച്ചിരുന്നത്.