വന്ദേ ഭാരതിനു നേരെ ഡസ്റ്റ് ബിൻ എറിഞ്ഞു, കുറ്റ്യാടി സ്വദേശി അറസ്റ്റിൽ
കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്.
മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്