കുട്ടികൾക്കുള്ള ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
കാക്കയങ്ങാട് :അയ്യപ്പൻകാവ് മുബാറക്ക് എൽ പി സ്കൂളും HNC ഹോസ്പിറ്റൽ മട്ടന്നൂരും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കുള്ള ആരോഗ്യ സെമിനാറും ഫസ്റ്റ് എയ്ഡ് ബോക്സ് സമർപ്പണവും 2024 ഒക്ടോബർ 19 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ PTA വൈസ് പ്രസിഡണ്ട് ഖമറുദ്ദീന്റെ അധ്യക്ഷതയിൽ PTA പ്രസിഡണ്ട് മഹറൂഫ് ഉദ്ഘാടനം ചെയ്തു HNC യിലെ സൈക്കോളജി വിഭാഗം Dr: ഷാനിബ ക്ലാസ് എടുത്തു HNC പബ്ലിക് റിലേഷൻ മാനേജർ റാഫി പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ അഖില ടീച്ചർ, ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക സോളി ടീച്ചർ സ്വാഗതവും വിമൽ മാസ്റ്റർ നന്ദിയും പറഞ്ഞു