കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു

കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു









  
മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി (എസ് ഡിഎഫ്) കെട്ടിടം വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മൂന്നു നിലകളിലായി 48000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ് ഡിഎഫ് കെട്ടിടത്തില്‍ വ്യവസായ സംരംഭകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.