അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ്ധാരണകൾ തീർന്നെന്ന് മനാഫ്

അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ്ധാരണകൾ തീർന്നെന്ന് മനാഫ്


കോഴിക്കോട്: ഒടുവിൽ വിവാദങ്ങൾക്ക് വിരാമമിട്ട് നേരിട്ട് കണ്ട് അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്. കണ്ണാടിക്കലിലെ വീട്ടിലെത്തി അർജുന്റെ സഹോദരീ ഭർത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് ഇരുകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ ചൂണ്ടിക്കാട്ടി. തന്നെ വർ​ഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു