ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചു, തുടർന്ന് ബോധരഹിതരായി; ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തി കവർച്ച
പത്തനംതിട്ട: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ബോധം കെടുത്തി കവർച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവർന്നു. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ബർത്തിന് അരികിൽ ഇവർ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികൾ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കാട്പാടി റെയിൽവെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം.