കാസർകോട്: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത. കാസർകോട് ബോവിക്കാനത്താണ് സംഭവം. അലീമ (35) ആണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പോലീസ് പറയുന്നു.
അലീമയുടെ മരണത്തിനു പിന്നാലെ ഭർത്താവിന്റെ തിരോധാനത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. ജാഫർ അലീമയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും, സ്ത്രീധനത്തിന്റെ പേരിൽ ജാഫർ അലീമയെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെയാണ് അലീമയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അലീമയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അലീമയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ ഭർത്താവിനായുള്ള തിരച്ചിലും പോലീസ് ഊർജിതമാക്കി.