ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

ചൂരൽമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

മേപ്പാടി : വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്