പരിസ്ഥിതി ആഘാത പഠനം ബഹിഷ്‌കരിച്ചു

പരിസ്ഥിതി ആഘാത പഠനം ബഹിഷ്‌കരിച്ചു

കണിച്ചാര്‍:മട്ടന്നൂര്‍ മാനന്തവാടി എയര്‍പോര്‍ട്ട് റോഡ് അലൈന്‍മെന്റുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠന വിവരശേഖരണം കണിച്ചാര്‍ ടൗണ്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ബഹിഷ്‌കരിച്ചു.

എന്നെന്നേക്കുമായി കണിച്ചാര്‍ ടൗണിനെ ഇല്ലാതാക്കുന്ന രീതിയില്‍ 210 – ഓളം കടമുറികള്‍ പ്രത്യക്ഷത്തില്‍ നശിപ്പിച്ചു കൊണ്ടും, 100-ഓളംകുടുംബങ്ങളെ പെരുവഴിയില്‍ ആക്കുന്നതും, സര്‍ക്കാരിന് 20 കോടിയിലധികം രൂപ അധിക ചെലവ് വരുന്നതും, വളവുകള്‍ കൂടുകയും ദൈര്‍ഘ്യം കൂടിയതും ആയ ഈ അലൈന്‍മെന്റ് മാറ്റണമെന്നും കണിച്ചാര്‍ ടൗണ്‍ സംരക്ഷിച്ചുകൊണ്ട് ടൗണിനോട് ചേര്‍ന്ന് പുറകുവശത്തുള്ള പഴയ അലൈന്‍മെന്റ് പുനസ്ഥാപിച്ച് നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച നിവേദനം സ്‌ക്വാഡ് ലീഡര്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുരേഖ സജിക്ക് കണ്‍വീനര്‍ ഒ.എന്‍ രാജു കൈമാറി.