എലികള്‍ മുതല്‍ ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിലെ പാറ്റകള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ മാറിയിട്ട് ഏറെക്കാലമായി. ഇപ്പോള്‍ ഏറ്റവും പുതിയ ചര്‍ച്ച പാനിപൂരിയാണ്.
ജാര്‍ഖണ്ഡില്‍ ഒരാള്‍ പാനിപൂരി വില്‍പ്പനക്കാരന്‍ കാലുകൊണ്ട് മാവു കുഴയ്ക്കുന്ന വീഡിയോ പുറത്തുവന്നത് സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്നു. കൂടാതെ 'മെച്ചപ്പെട്ട രുചി'ക്കായി ഇയാള്‍ ടോയ്ലറ്റ് ക്ലീനറും യൂറിയയും ഉപയോഗിച്ചതായി തെരുവ് കച്ചവടക്കാര്‍ സമ്മതിച്ചു.
വൈറലായ വീഡിയോയില്‍ രണ്ട് പുരുഷന്മാര്‍ മാവില്‍ കയറുന്നതും കാലുകള്‍ ഉപയോഗിച്ച് കുഴയ്ക്കുന്നതും കാണാം. യാദവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരവിന്ദ് യാദവിന്റെ ബന്ധുക്കളായ അന്‍ഷുവും രാഘവേന്ദ്രയുമാണ് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തത്.
കടയില്‍ വെച്ച് തന്നെയായിരുന്നു സംഭവം ചിത്രീകരിച്ചതും. വീഡിയോ വൈറലായതിന് പിന്നാലെ യാദവിന്റെ കട പോലീസ് പിടിച്ചെടുത്തു.
गुपचुप खाने वाले हो जाएं सावधान! झारखण्ड के गढ़वा का वीडियो सोशल मीडिया पर वायरल पुलिस ने किया है गिरफ्तार.. जांच जारी #JharkhandNews #Gadwa #Jharkhand pic.twitter.com/0hvOL1tVvT— Dhananjay Mandal (@dhananjaynews) October 17, 2024