മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്


മൂവാറ്റുപുഴ > കൂത്തുപറമ്പ് സമരത്തിലെ സഹനസൂര്യൻ പുഷ്പനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു