യുവാക്കൾക്കിടയിൽ കുഴഞ്ഞു വീണ് മരണം കൂടുന്നു; ‘കാരണം COVID ആണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മധ്യവയസ്‌കരിലും യുവാക്കളിലും ഹൃദയസ്തംഭനവും കുഴഞ്ഞു വീണുള്ള മരണവും കൂടുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വീണാജോര്‍ജ് (heart attacks-sudden deaths). എന്നാല്‍, ഈ മരണങ്ങള്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഗവേഷണഫലങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി . ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ മരണപ്പെട്ട ഏഴായിരത്തിലധികം ആളുകളിലായിരുന്നു പഠനം നടത്തിയത്. നേരത്തേ കണ്ടെത്തിയതോ കണ്ടത്താത്തതോ ആയ ജീവിതശൈലീരോഗങ്ങള്‍, പൊണ്ണത്തടി, പുകവലി തുടങ്ങിയവയാണ് മധ്യവയസ്‌കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന മരണത്തിനു കാരണമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു