18 ശതമാനം കിഴിവ്, കൂടാതെ ബാങ്ക് ഓഫറും; ഐഫോണ്‍ 14 പ്ലസിന് വന്‍ വിലക്കുറവ്

18 ശതമാനം കിഴിവ്, കൂടാതെ ബാങ്ക് ഓഫറും; ഐഫോണ്‍ 14 പ്ലസിന് വന്‍ വിലക്കുറവ്

@ameen white

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയതോടെ പഴയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളുടെ വില താഴ്ത്തിയിരുന്നു. പഴയ മോഡലുകളിലൊന്നായ ഐഫോണ്‍ 14 പ്ലസിന്‍റെ അടിസ്ഥാന വേരിയന്‍റിന്‍റെ വിലയില്‍ 18 ശതമാനത്തിന്‍റെ കിഴിവാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നത്. 

ഐഫോണ്‍ 14 പ്ലസ് 128 ജിബി വേരിയന്‍റിന്‍റെ യഥാര്‍ഥ വില 69,900 രൂപയായിരുന്നു. 18 ശതമാനം ഓഫോടെ 56,999 രൂപയാണ് ഈ ഫോണിന് ഇപ്പോള്‍ ഫ്ലിപ്‌കാര്‍ട്ടില്‍ ഇട്ടിരിക്കുന്ന വില. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഐഫോണ്‍ 14 പ്ലസിന് ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു. ഐഫോണ്‍ 14 പ്ലസ് ഫ്ലിപ‌്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് വച്ച് വാങ്ങിയാല്‍ 5 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും. ഇതിന് പുറമെ മറ്റ് ചില ഓഫറുകളും ഫ്ലിപ്‌കാര്‍ട്ട് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. എക്‌സ്‌ചേഞ്ച് വഴി വലിയ മുതല്‍മുടക്കില്ലാതെ ഐഫോണ്‍ 14 പ്ലസ് വാങ്ങാനുള്ള അവസരവുമുണ്ട്. 32,950 രൂപയാണ് എക്സ്‌ചേഞ്ച് വഴി പരമാവധി കുറവ് ലഭിക്കുക. ഫോണിനം ബോക്‌സ് ആക്‌സസറീസിനും ഒരു വര്‍ഷത്തെ വാറണ്ടി കിട്ടും. ബോക്‌സില്‍ യുഎസ്‌ബി-സി ടു ലൈറ്റ്‌നിംഗ് കേബിള്‍ ഉള്‍പ്പെടുന്നു. 

128 ജിബിയില്‍ വരുന്ന ഐഫോണ്‍ 14 പ്ലസ് അടിസ്ഥാന വേരിയന്‍റ് 6.7 ഇഞ്ച് (17.02 സെന്‍റീമീറ്റര്‍) ഡിസ്പ്ലെയിലുള്ളതാണ്. സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ സ്ക്രീനാണിത്. 12 മെഗാപിക്‌സല്‍ വീതമുള്ള ഡുവല്‍ ക്യാമറ പിന്‍ഭാഗത്തും സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 12 എംപി മുന്‍ക്യാമറയുമാണ് ക്യാമറ വിഭാഗത്തിലെ ഫീച്ചറുകള്‍. ഐഒഎസ് 16നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എ15 ബയോനിക് ചിപ്പിലുള്ള ഫോണിനുള്ളത് 6 കോര്‍ പ്രൊസെസ്സറാണ്. നാനോ + ഇ-സിം സൗകര്യമുണ്ട്. 5ജി നെറ്റ്‌വര്‍ക്ക് വരെ സപ്പോര്‍ട്ട് ചെയ്യും. 4323 എംഎഎച്ചിന്‍റെതാണ് ബാറ്ററി. ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യം വഴിയും ഐഫോണ്‍ 14 പ്ലസ് വാങ്ങാം.