ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; 15 ദിവസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി സമ്മാനം നേടാം

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; 15 ദിവസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി സമ്മാനം നേടാം






















ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വര്‍ണ്ണോത്സവം-2024 സമ്മാനപദ്ധതിയുടെ ബംബര്‍ നറുക്കെടുപ്പ് കോഴിക്കോട് നടന്നു. ബംബര്‍ സമ്മാനമായ 100 പവന്‍, കൂപ്പണ്‍ നമ്പര്‍-2045118 സ്വന്തം. ഓണം സ്വര്‍ണ്ണോത്സവം-2024 ന്റെ ബംബര്‍ നറുക്കെടുപ്പിനൊപ്പം സമാപന സമ്മേളനവും രാവിലെ 11 മണിക്ക് കോഴിക്കോട് വൈഎംസിഎ റോഡിലെ ഹോട്ടല്‍ മറീന റസിഡന്‍സിയില്‍ നടന്നു. സമ്മാനാര്‍ഹമായ കൂപ്പണ്‍ നമ്പറുകള്‍ ഇവയാണ്.

ബംബര്‍ പ്രൈസ് 100 പവന്‍ – കൂപ്പണ്‍ നമ്പര്‍ – 2045118
ഒന്നാം സമ്മാനം 25 പവന്‍ -കൂപ്പണ്‍ നമ്പര്‍ -2037303
രണ്ടാം സമ്മാനം 10 പവന്‍- കൂപ്പണ്‍ നമ്പര്‍ – 1633721
മൂന്നാം സമ്മാനം 5 പവന്‍- കൂപ്പണ്‍ നമ്പര്‍ – 1214894


എകെജിഎസ്എംഎ ഓണം സ്വര്‍ണ്ണോത്സവം -2024ന്റെ ബംബര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് എകെജിഎസ്എംഎ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഏര്‍ബാദും കണ്‍വീനര്‍ നസീര്‍ പുന്നക്കലും അനുമോദനങ്ങള്‍ അറിയിച്ചു. രണ്ടു കോടിയുടെ സമ്മാനാര്‍ഹരെയാണ് കോഴിക്കോട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് മറീന റസിഡന്‍സി ഹോട്ടലില്‍ നടന്ന നറുക്കെടുപ്പ് ഫലം പുറത്തുവിട്ടുകൊണ്ട് സംഘടന വിജയികള്‍ക്ക് ആശംസകളറിയിച്ചു.

സമ്മാനാര്‍ഹര്‍ 15 ദിവസത്തിനുള്ളില്‍ സ്വര്‍ണാഭരണം വാങ്ങിയ ജുവലറികളില്‍ കൂപ്പണ്‍ ഹാജരാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. സമ്മാനാര്‍ഹര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും സമ്മാനങ്ങള്‍ കൈമാറുക.

ഓണത്തോട് അനുബന്ധിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) ഒരുക്കിയ ഓണം സ്വര്‍ണോല്‍സവം-2024 സമ്മാനപദ്ധതി 2024 ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു സംഘടിപ്പിച്ചിരുന്നത്. 15 ലക്ഷത്തോളം കുടുംബങ്ങള്‍ ഈ കാലയളവില്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഓണം സ്വര്‍ണ്ണോത്സവം-2024 പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാ സ്വര്‍ണ വ്യാപാരികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.