പ്രവാസിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ
കോട്ടയം > കോട്ടയം വൈക്കത്ത് പ്രവാസി മലയാളിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ് കുമാർ ടി കെ ആണ് വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.
പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പേക്കുവരവ് ചെയ്തു നൽകുന്നതിനായാണ് ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ് കുമാർ കൈക്കൂലി ആവശ്യപ്പട്ടത്. ഇതിന് പിന്നാലെ വിജിലൻസിൽ പരാതി നൽകുകയും നടപടി പൂർത്തിയാക്കിയ പണവുമായി പരാതിക്കാരൻ സുഭാഷ് കുമാറിനെ സമീപിക്കുകയും ചെയ്തു. 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുഭാഷ് കുമാറിനെ അറസ്റ്റ് ചെയ്തത്