നിയന്ത്രണംവിട്ടെത്തിയ ടിപ്പർ ലോറി കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലുമിടിച്ചു, 2 ബൈക്ക് യാത്രികർ മരിച്ചു

നിയന്ത്രണംവിട്ടെത്തിയ ടിപ്പർ ലോറി കാറിലും ബൈക്കിലും ഓട്ടോറിക്ഷയിലുമിടിച്ചു, 2 ബൈക്ക് യാത്രികർ മരിച്ചു 

മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. വാഴക്കാട് അനന്തായൂർ സ്വദേശി കുറുമ്പാലിക്കോട് മുഹമ്മദ് അഷ്റഫ്, സഹോദരപുത്രൻ നിയാസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ലോറി, കാറിലും ബൈക്കിലും നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ചികിത്സയിലാണ്.