സ്വര്‍ണ്ണം വാങ്ങാനെത്തി, 3 മാല മാറ്റിവെക്കാൻ പറഞ്ഞു; മലബാര്‍ ഗോള്‍ഡിൽ നിന്നും യുവാവ് കവര്‍ന്നത് 6.5 പവൻ


സ്വര്‍ണ്ണം വാങ്ങാനെത്തി, 3 മാല മാറ്റിവെക്കാൻ പറഞ്ഞു; മലബാര്‍ ഗോള്‍ഡിൽ നിന്നും യുവാവ് കവര്‍ന്നത് 6.5 പവൻ



കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് യുവാവ് സ്വര്‍ണ്ണമാല കവര്‍ന്നു. ആറരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് യുവാവ് കവര്‍ന്നത്. ഇന്നലെ രാവിലെ പത്തേ മുക്കാലോടെയാണ് സംഭവം. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരന്‍ കാണാതെ മാല കൈക്കലാക്കി ഷോറൂമില്‍ നിന്ന് പോവുകയായിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.