വഡോദര : കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ സഹോദരങ്ങളായ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിക്ക് സമീപമുള്ള രന്ധ്യയിലാണ് സംഭവം. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ.മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള ദമ്പതികൾ രന്ധിയ ഗ്രാമത്തിൽ കൂലിപ്പണിക്കാരായി താമസിച്ചു വരികയായിരുന്നു . ഏഴ് മക്കളാണ് ഇവർക്കുള്ളത് . ഞായറാഴ്ച മക്കളെ വീട്ടിൽ നിർത്തി ഇവർ ജോലിക്ക് പോയി.
കളിക്കുന്നതിനിടെ കുട്ടികളിൽ നാല് പേർ ഫാം ഉടമയുടെ കാറിൽ കയറി. വീടിന് സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഈ കാർ.രാവിലെ 7.30ഓടെ ജോലിക്ക് പോയ മാതാപിതാക്കളും കാർ ഉടമയും വൈകുന്നേരം തിരിച്ചെത്തിയപ്പോൾ കാറിനുള്ളിൽ നാല് കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Visit website