ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം; കെഎസ്ആർടിസി സഹായത്തോടെ 4 റൂട്ടുകളിൽ സർവീസ്

ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം; കെഎസ്ആർടിസി സഹായത്തോടെ 4 റൂട്ടുകളിൽ സർവീസ്

കൽപറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കാൻ തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരധിസിപ്പിച്ചവര്‍ക്കാണ് സൗജന്യ വാഹന സൗകര്യം സജ്ജമാക്കുക. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലേക്ക് ആയിരിക്കും സർവീസ് നടത്തുക.