വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാറിടിച്ച് കയറ്റി 62കാരൻ; 35 മരണം, 43 പേർക്ക് പരിക്ക്; ദുരന്തം ചൈനയില്‍


വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാറിടിച്ച് കയറ്റി 62കാരൻ; 35 മരണം, 43 പേർക്ക് പരിക്ക്; ദുരന്തം ചൈനയില്‍


ചൈന: വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി വയോധികൻ. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. അതിക്രമത്തിൽ 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം.