പെരുമ്പാവൂരിൽ അസം സ്വദേശിയായ യുവതി കുത്തേറ്റ് മരിച്ചു
എറണാകുളം > പെരുമ്പാവൂര് മുടിക്കലില് ഇതര സംസ്ഥാനക്കാരിയായ യുവതി കുത്തേറ്റ് മരിച്ചു. അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശിയായ മൊഹര് അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി പരുക്കേല്പ്പിക്കുകയും വിഷം കഴിക്കുകയും ചെയ്ത ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.