തലശ്ശേരി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണമറിയിച്ച് അവരുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ.(PP Divya’s advocate about the bail )
ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഒരു കൈയില്‍ കൊള്ളാവുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നും കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും, അതോടുകൂടി ഇതിൽ പൊതുസമൂഹം ചർച്ച ചെയ്ത വിഷയം മാത്രമല്ല, മറ്റു ചില കാര്യങ്ങൾ കൂടിയുണ്ടെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണമൊരിക്കലും ഏകമുഖമാകരുതെന്ന് പറഞ്ഞ കെ വിശ്വൻ, ദിവ്യയുടെ കയ്യിലുള്ള മറ്റു വിവരങ്ങൾ കൈമാറുമെന്നും അറിയിച്ചു.
ജയിൽമോചിതയാകാനുള്ള ശ്രമങ്ങൾ ഇന്ന് തന്നെ നടത്തുമെന്നും, കോടതിയുടെ മുന്നിൽ വസ്തുത അംഗീകരിക്കപ്പെട്ടതിൽ ഒരു വക്കീൽ എന്ന നിലയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അഡ്വ. കെ വിശ്വൻ്റെ പ്രതികരണം മാധ്യമങ്ങളോട് ആയിരുന്നു