എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍


ഉത്തർപ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്.

എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. ഉത്തർപ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ഓഫീസിലും അജിത് കുമാറിൻ്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് പരിശോധന തുടരുകയാണ്.