എസ് എസ് എഫ് കർണ്ണാടക സാഹിത്യോൽസവിന് കുടക് കൊണ്ടങ്കേരിയിൽ തുടക്കമായി

എസ് എസ് എഫ് കർണ്ണാടക സാഹിത്യോൽസവിന് കുടക് കൊണ്ടങ്കേരിയിൽ തുടക്കമായി 
































ഇരിട്ടി:  എസ് എസ് എഫ് കർണ്ണാടക സാഹിത്യേൽ സവിന് കുടകിൽ ഉജ്ജ്വല തുടക്കം. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി കൊണ്ടങ്കേരിയിൽ സാഹിത്യകാരൻ മെഹ്ബൂബ് സാബ് ബീജപുര ഉദ്ഘാടനം ചെയ്തു.കലകളും സാഹിത്യ രചനകളും നാടിൻ്റെ സമാധാനത്തിനും സൗഹൃദത്തിനും ഉതകുന്നതായിരിക്കുന്നമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഹാഫിള് സുഫിയാൻ സഖാഫി അധ്യക്ഷത വഹിച്ചു. വിരാജ്പേട്ട എം എൽ എ  എ.എസ് പൊന്നണ്ണ മുഖ്യാതിഥിയായി. സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് പ്രാർത്ഥന നടത്തി.
കുടക് ജയ്യത്തുൽ ഉലമ സെക്രട്ടറി അഷ്റഫ് അഹ്സനി, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് ഹഫീള് സഅദി , സാദിഖ് സഖാഫി, പി.സി. ഉസ്മാൻ ഹാജി, ഹംസ, റഫീക്ക് കൊമ്മത്തോട്, ഇസ്മായിൽ സഖാഫി, കെ.കെ.അഷ്റഫ് സഖാഫി, മുജീബ് കൊണ്ടങ്കേരി, സി.കെ. അഹമ്മദ് ഹാജി, പി എ യൂസഫ് ഹാജി, സഫ് വാൻ ചിക്കമംഗ്ളൂർ, അഹമദ് മദനി, സൂപ്പി ഹാജി, അബ്ദുള്ള നെല്യാഹുദിക്കേരി, കെ.കെ.യൂസഫ് ഹാജി, ഹമീദ് മദനി, കെ.എം.ശാദുലി , എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 26 ജില്ലകളിൽ നിന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾ സാഹിത്യോൽസവിൽ പങ്കെടുക്കുന്നുണ്ട്. കൊണ്ടങ്കേരിയിലും പരിസരത്തുമായി 6 വേദിയാണ് പരിപാടിക്ക് ഒരുക്കിയത്