പതാക ഉയര്‍ത്തുന്നതിനിടെ കയറില്‍ കുടുങ്ങി; പതാക ശരിയാക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റി; റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

@noorul ameen 

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയെ കൊടിമരത്തിലേറാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അടിയന്തര അന്വേഷണം നിര്‍ദേശിച്ചു. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധാ കേസെടുത്തു.

സംഭവം നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനോടനുബന്ധിച്ചാണ് നടന്നത്. പതാക ഉയര്‍ത്തുന്നതിനിടെ കയറില്‍ കുടുങ്ങിയ പതാക അഴിച്ച് ഇറക്കാനാണ് വിദ്യാര്‍ത്ഥിയെ കൊടിമരത്തിലേറാന്‍ ആവശ്യപ്പെട്ടത്. സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയായിരുന്നു ഈ നടപടി, അതിഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നിലായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിനാണ് അടിയന്തരമായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അപകടകരമായ ജോലിക്ക് നിയോഗിച്ചതിനെ ചൊല്ലിയാണ് വിവാദം ശക്തമായത്.

വിദ്യാര്‍ത്ഥി, ചടട വോളന്റിയര്‍ പരിശീലനം നേടിയിട്ടുള്ളയാളാണ്, സ്വമേധയാ കൊടിമരത്തിലേറുകയായിരുന്നു എന്നാണ് പ്രിന്‍സിപ്പാളിനോട് വിശദീകരിച്ചത്. എന്നിരുന്നാലും, വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെന്നതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.