ഇരിട്ടിമാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു.

ഇരിട്ടിമാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു.


ഇരിട്ടി:  കേരള സർക്കാർ പായം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ  ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അഡ്വ വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു 
പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് അധ്യക്ഷത വഹിച്ചു. 
പ്രധാന അധ്യാപിക ഇൻ ചാർജ്  രേഷ്ന പി.കെ  പദ്ധതി വിശദീകരിച്ചു.  പി.ടി എ പ്രസിഡണ്ട് സജീഷ് , മദർ പി.ടി എ പ്രസിഡണ്ട് അർച്ചന ദ്വിഭാഷ്, സ്കൂൾ ലീഡർ ധ്യാൻ വി ആനന്ദ് അധ്യാപകരായ  അമിത് ചന്ദ്ര , ഷൗക്കത്തലി കെ , വിൻസി വർഗ്ഗീസ് , അഞ്ജന വി.വി , ബിജില കെ , അർച്ചന പി സംസാരിച്ചു